Wednesday, November 16, 2011

രജിസ്ട്രേഷന്‍കാര്‍ഡ് വിതരണം 24ന്
കേരള പീടിക തൊഴിലാളി ക്ഷേമനിധിയില്‍ പുതിയതായി അംഗത്വം നേടിയ കുന്നംകുളം മേഖലയിലെ സ്ഥാപനങ്ങള്‍ക്കുളള രജിസ്ട്രേഷന്‍ കാര്‍ഡും തൊഴിലാളികള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡും കുന്നംകുളം അസി.ലേബര്‍ ഓഫീസില്‍ 24ന് (വ്യാഴം) വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അറിയിപ്പ് ലഭിച്ച തൊഴിലുടമകള്‍ അന്നേ ദിവസം കാര്‍ഡ് കൈപ്പറ്റണം. അംശാദായം അടക്കാന്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയ തൊഴിലുടമകള്‍ പിഴപലിശ സഹിതം കുടിശ്ശിക തീര്‍ക്കണം വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കും. വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ 24ന് സ്വീകരിക്കും. 

Thursday, November 10, 2011

kaithari Award


കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ്

കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണപതക്കത്തിനും ഓരോ ജില്ലയിലും ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജൂണ്‍ 20 ന് മുമ്പ് സമര്‍പ്പിക്കണം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാര്‍ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളിലും കണ്ണൂര്‍ ഹെഡ്ഡാഫീസിലും ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപ സ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍ - 670 001 വിലാസത്തില്‍ ലഭിക്കണം.

ലാപ്ടോപ്പിന് അപേക്ഷിക്കാം
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗതൊഴിലാളികളുടെ മക്കളില്‍ 2011 വര്‍ഷം ഒന്നാം വര്‍ഷ മെഡിക്കല്‍/എന്‍ജിനീയറിംഗ് കോഴ്സിന് സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് ലാപ്ടോപ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അര്‍ഹരായവര്‍ നവംബര്‍ 30 നകം അപേക്ഷിക്കണം. അപേക്ഷയുടെ മാത്യക ജില്ലാ ആഫീസില്‍ ലഭ്യമാണ്.

cultural welfare fund membership


സാംസ്കാരിക ക്ഷേമനിധി അംഗത്വക്യാമ്പ് : ഉദ്ഘാടനം 21 -ന്
സാംസ്കാരിക ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം നവംബര്‍ 21 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തീയറ്ററില്‍ വനം-ചലച്ചിത്രകാര്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും. www.cwb.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട അക്കാദമിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തി ക്ഷേമനിധി ബോര്‍ഡിന് അയയ്ക്കണം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ 200 രൂപയും മറ്റു സാംസ്കാരിക പ്രവര്‍ത്തകര്‍ 50 രൂപയുമാണ് ആദ്യ അംശദായമായി അടയ്ക്കേണ്ടത്. സെക്രട്ടറി, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ്, ചലച്ചിത്ര കലാഭവന്‍, വഴുതക്കാട്, തിരുവനന്തപുരം -14 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് പണമടയ്ക്കുന്നത് ക്ഷേമനിധിയുടെ അംഗത്വകാര്‍ഡും അക്കൌണ്ട് നമ്പറും ലഭിച്ച ശേഷം മതി. ആദ്യ അംശദായം അടച്ച് രജിസ്റര്‍ ചെയ്തവരുടെ അംഗത്വകാര്‍ഡ് ഡിസംബര്‍ 15 മുതല്‍ വിതരണം ചെയ്യും.
സാംസ്കാരിക ക്ഷേമനിധിയില്‍ അംഗത്വക്യാമ്പ് : ഉദ്ഘാടനം 21-ന്
സാംസ്കാരിക ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം നവംബര്‍ 21 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തീയറ്ററില്‍ വനം-ചലച്ചിത്രകാര്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ംംം.രംയ.സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട അക്കാദമിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തി ക്ഷേമനിധി ബോര്‍ഡിന് അയയ്ക്കണം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ 200 രൂപയും മറ്റു സാംസ്കാരിക പ്രവര്‍ത്തകര്‍ 50 രൂപയുമാണ് ആദ്യ അംശദായമായി അടയ്ക്കേണ്ടത്. സെക്രട്ടറി, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ്, ചലച്ചിത്ര കലാഭവന്‍, വഴുതക്കാട്, തിരുവനന്തപുരം -14 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് പണമടയ്ക്കുന്നത് ക്ഷേമനിധിയുടെ അംഗത്വകാര്‍ഡും അക്കൌണ്ട് നമ്പറും ലഭിച്ച ശേഷം മതി. ആദ്യ അംശദായം അടച്ച് രജിസ്റര്‍ ചെയ്തവരുടെ അംഗത്വകാര്‍ഡ് ഡിസംബര്‍ 15 മുതല്‍ വിതരണം ചെയ്യും.

Sunday, October 16, 2011

ടെല്‍ക്കില്‍ റഫറണ്ടം

വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ഡപ്യൂട്ടേഷന്‍
                      കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം ഡിവിഷണല്‍ ഓഫീസിലെ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ 18740 - 33680 (പുതിയത്) ശമ്പള സ്കെയിലില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന് സമാനശമ്പള സ്കെയിലിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വകുപ്പ് തലവനില്‍നിന്നുള്ള സമ്മതപത്രം സര്‍വ്വീസ് റൂള്‍ 144 പ്രകാരം സ്റേറ്റ്മെന്റ് എന്നിവയുടെ രണ്ട പകര്‍പ്പുകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍.പാര്‍ക്ക്, പൂന്തോള്‍ പി.ഒ., തൃശ്ശൂര്‍ - 680 004 വിലാസത്തില്‍ അപേക്ഷിക്കണം

ടെല്‍ക്കില്‍ റഫറണ്ടം
കേരള ട്രേഡ് യൂണിയന്‍ റെക്കഗ്നിഷന്‍ നിയമം, 2010 പ്രകാരം ടെല്‍ക്ക് എംപ്ളോയീസ് യൂണിയന്‍, (സി.ഐ.റ്റി.യു), ടെല്‍ക്ക് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) എന്നീ യൂണിയനുകള്‍ എറണാകുളത്തുള്ള ടെല്‍ക്ക് സ്ഥാപനത്തില്‍ റഫറണ്ടം നടത്താന്‍ ആവശ്യപ്പെട്ട് അപേക്ഷിച്ചിട്ടുണ്ട്. ഇവിടെ മറ്റേതെങ്കിലും രജിസ്ട്രേഡ് ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം നിശ്ചിത ഫാറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സമയപരിധിക്കുള്ളില്‍ അപേക്ഷകളൊന്നും ലഭിച്ചില്ലായെങ്കില്‍ മറ്റ് ട്രേഡ് യുണിയനുകള്‍ക്ക് റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലായെന്ന നിഗമനത്തില്‍ കമ്പനിയില്‍ റഫറണ്ടം നടത്തുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.

Monday, August 22, 2011

വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ഡപ്യൂട്ടേഷന്‍
                      കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം ഡിവിഷണല്‍ ഓഫീസിലെ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ 18740 - 33680 (പുതിയത്) ശമ്പള സ്കെയിലില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന് സമാനശമ്പള സ്കെയിലിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വകുപ്പ് തലവനില്‍നിന്നുള്ള സമ്മതപത്രം സര്‍വ്വീസ് റൂള്‍ 144 പ്രകാരം സ്റേറ്റ്മെന്റ് എന്നിവയുടെ രണ്ട പകര്‍പ്പുകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍.പാര്‍ക്ക്, പൂന്തോള്‍ പി.ഒ., തൃശ്ശൂര്‍ - 680 004 വിലാസത്തില്‍ അപേക്ഷിക്കണം

Tuesday, June 28, 2011

Workers Welfare Board : Cash Award

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : ക്യാഷ് അവാര്‍ഡ്
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2011-12 സാമ്പത്തിക വര്‍ഷം എസ്.എസ്.എല്‍.സി. ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2010-11 അദ്ധ്യയന വര്‍ഷം നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. ഓരോ ജില്ലയിലും യഥാക്രമം 3 വിദ്യാര്‍ത്ഥികള്‍ക്കും 3 വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് ക്വ്യാഷ് അവാര്‍ഡ് അനുവദിക്കുന്നത്. ഈ ക്യാഷ് അവാര്‍ഡിന്റെ 4 എണ്ണം 500/- രൂപയുടേയും 2 എണ്ണം 300/- രൂപയുടേയുമാണ്. 500/-രൂപ ക്യാഷ് അവാര്‍ഡുകളില്‍ 2 എണ്ണം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കാണ് നല്‍കുന്നത്. ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള ഫോറം ബന്ധപ്പെട്ട ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്നും നേരിട്ടു ലഭിക്കും. തപാല്‍ മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ 5/- രൂപയുടെ സ്റാമ്പ് പതിച്ച് മേല്‍വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം അപേക്ഷിച്ചാല്‍ അയച്ചുതരും. പൂരിപ്പിച്ച അപേക്ഷകള്‍ പദ്ധതിയിലെ അംഗം ജോലിചെയ്യുന്ന ജില്ലകളിലെ ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ ജൂലൈ 3-ന് മുമ്പ് ലഭിക്കണം. ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളുടെ മേല്‍ വിലാസം ഇനി പറയുന്നു. തിരുവനന്തപുരം :റ്റി.സി. 28/2857 (1),ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ബില്‍ഡിംഗ്,തോപ്പില്‍ ലൈനിന് എതിര്‍വശം, കുന്നുംപുറം റോഡ്,വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം - 695 035. കൊല്ലം : ക്യു.എം.സി . 16/765,കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം : ക്യു.എം.സി. 16/765, കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം, പത്തനംതിട്ട/ആലപ്പുഴ ; റ്റി.വി.തോമസ് മെമ്മോറിയല്‍ട്രസ്റ് ബില്‍ഡിംഗ്, 1-ാം നില, പവര്‍ ഹൌസ് ജംഗ്ഷന്‍,ആലപ്പുഴ - 7.ഇടുക്കി : ഹോളീഡേ ഹോം ഫോര്‍ വര്‍ക്കേഴ്സ്, കുമിളി.പി.ഒ. ഇടുക്കി. കോട്ടയം : തിരുനക്കര, ആസാദ് ലൈന്‍, കോട്ടയം-1. എറണാകുളം: ലക്കിസ്റാര്‍ ബില്‍ഡിംഗ്, മാര്‍ക്കറ്റ് റോഡ്, നിയര്‍ സരിത തിയേറ്റര്‍, എറണാകുളം കോളേജ്.പി.ഒ, കൊച്ചി. തൃശ്ശൂര്‍ : മാര്‍സ് കോംപ്ളക്സ്, പൂന്തോള്‍ റോഡ്, പൂന്തോള്‍.പി.ഒ, തൃശ്ശൂര്‍. പാലക്കാട്/മലപ്പുറം : സിനിമംഗളം, 17/653 (3), ഫയര്‍ സ്റേഷന്‍ റോഡ്, പാലക്കാട്. കോഴിക്കോട്/വയനാട് :സിനിമംഗളം, കെ.എം.ഒ.ബില്‍ഡിംഗ്, സിവില്‍ സ്റേഷന് സമീപം, കോഴിക്കോട് - 11. കണ്ണൂര്‍/കാസര്‍ഗോഡ് : അശോകാ ബില്‍ഡിംഗ്, മൂന്നാം നില, താളിക്കാവ് റോഡ്, കണ്ണൂര്‍ -1. പി.എന്‍.എക്സ്.2908/11

Thursday, May 19, 2011

teachers



അദ്ധ്യാപക ക്ഷേമനിധി സ്കോളര്‍ഷിപ്പ്
പ്രൊഫഷണല്‍ ഡിഗ്രി/ഡിപ്ളോമ കോഴ്സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പഠിക്കുന്ന, സ്കൂള്‍ അദ്ധ്യാപകരുടെ കുട്ടികള്‍ക്കുളള 2009-10, 2010-11 വര്‍ഷത്തേക്കുളള സാമ്പത്തിക സഹായത്തിന് ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ (എന്‍.എഫ്.റ്റി.ഡബ്ളൂ) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറവും വിവരങ്ങളും, അസിസ്റന്റ് സെക്രട്ടറി, ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, ജഗതി, തിരുവനന്തപുരം - 14 വിലാസത്തില്‍ ലഭിക്കും. 2009-10 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനുളള അപേക്ഷാ ഫാറവും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 10. 2010 - 11 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനുളള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. അപേക്ഷാഫാറം തപാലില്‍ വേണ്ടവര്‍ വിലാസമെഴുതി പത്തുരൂപ സ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. 

toddy



എല്‍.ഡി. ടൈപ്പിസ്റ് ഡെപ്യൂട്ടേഷന്‍ ഒഴിവ്
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തിലും തിരുവനന്തപുരം മേഖലാ ആഫീസിലും ഒഴിവുളള ഓരോ എല്‍.ഡി.ടൈപ്പിസ്റ് (5250-8391) (പഴയ നിരക്ക്) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയിക്കപ്പെടുന്നതിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാതൃവകുപ്പിന്റെ നിരാക്ഷേപ പത്രം സഹിതം ജൂണ്‍ 10 നകം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി.ബില്‍ഡിങ്സ്, ആര്യശാല, തിരുവനന്തപുരം-36 വിലാസത്തില്‍ ലഭിക്കണം.

Thursday, May 12, 2011

Ornaments welfare Board




ക്ഷേമനിധിബോര്‍ഡില്‍ ഡപ്യൂട്ടേഷന്‍
ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം, കോഴിക്കോട് മേഖലാ ആഫിസുകളില്‍ ഒഴിവുളള മേഖലാ ജില്ലാ എക്സിക്യൂട്ടിവ് ആഫീസര്‍ (തിരുവനന്തപുരം, കോഴിക്കോട്) ഒന്ന് വീതം (10790 - 18000), ശിപായി (കോഴിക്കോട്), ഒന്ന് (4510 - 6230) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന ശമ്പള സ്കെയിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കെ.എസ്.ആര്‍. റൂള്‍ 144 പ്രകാരമുളള ഫോര്‍മാറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പു തലവന്‍ മുഖാന്തിരം മെയ് 30 നകം ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചെന്തിട്ട, തിരുവനന്തപുരം - 36 വിലാസത്തില്‍ ലഭിക്കണം.