രജിസ്ട്രേഷന്‍കാര്‍ഡ് വിതരണം 24ന്
|
കേരള പീടിക തൊഴിലാളി ക്ഷേമനിധിയില്‍ പുതിയതായി അംഗത്വം നേടിയ കുന്നംകുളം മേഖലയിലെ സ്ഥാപനങ്ങള്‍ക്കുളള രജിസ്ട്രേഷന്‍ കാര്‍ഡും തൊഴിലാളികള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡും കുന്നംകുളം അസി.ലേബര്‍ ഓഫീസില്‍ 24ന് (വ്യാഴം) വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അറിയിപ്പ് ലഭിച്ച തൊഴിലുടമകള്‍ അന്നേ ദിവസം കാര്‍ഡ് കൈപ്പറ്റണം. അംശാദായം അടക്കാന്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയ തൊഴിലുടമകള്‍ പിഴപലിശ സഹിതം കുടിശ്ശിക തീര്‍ക്കണം വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കും. വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ 24ന് സ്വീകരിക്കും.
No comments:
Post a Comment