കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ്
കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണപതക്കത്തിനും ഓരോ ജില്ലയിലും ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജൂണ്‍ 20 ന് മുമ്പ് സമര്‍പ്പിക്കണം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാര്‍ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളിലും കണ്ണൂര്‍ ഹെഡ്ഡാഫീസിലും ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപ സ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍ - 670 001 വിലാസത്തില്‍ ലഭിക്കണം.
ലാപ്ടോപ്പിന് അപേക്ഷിക്കാം
|
No comments:
Post a Comment