ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം, കോഴിക്കോട് മേഖലാ ആഫിസുകളില്‍ ഒഴിവുളള മേഖലാ ജില്ലാ എക്സിക്യൂട്ടിവ് ആഫീസര്‍ (തിരുവനന്തപുരം, കോഴിക്കോട്) ഒന്ന് വീതം (10790 - 18000), ശിപായി (കോഴിക്കോട്), ഒന്ന് (4510 - 6230) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന ശമ്പള സ്കെയിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കെ.എസ്.ആര്‍. റൂള്‍ 144 പ്രകാരമുളള ഫോര്‍മാറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പു തലവന്‍ മുഖാന്തിരം മെയ് 30 നകം ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചെന്തിട്ട, തിരുവനന്തപുരം - 36 വിലാസത്തില്‍ ലഭിക്കണം. |
No comments:
Post a Comment