Thursday, May 19, 2011

teachers



അദ്ധ്യാപക ക്ഷേമനിധി സ്കോളര്‍ഷിപ്പ്
പ്രൊഫഷണല്‍ ഡിഗ്രി/ഡിപ്ളോമ കോഴ്സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പഠിക്കുന്ന, സ്കൂള്‍ അദ്ധ്യാപകരുടെ കുട്ടികള്‍ക്കുളള 2009-10, 2010-11 വര്‍ഷത്തേക്കുളള സാമ്പത്തിക സഹായത്തിന് ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ (എന്‍.എഫ്.റ്റി.ഡബ്ളൂ) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറവും വിവരങ്ങളും, അസിസ്റന്റ് സെക്രട്ടറി, ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, ജഗതി, തിരുവനന്തപുരം - 14 വിലാസത്തില്‍ ലഭിക്കും. 2009-10 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനുളള അപേക്ഷാ ഫാറവും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 10. 2010 - 11 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനുളള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. അപേക്ഷാഫാറം തപാലില്‍ വേണ്ടവര്‍ വിലാസമെഴുതി പത്തുരൂപ സ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. 

No comments:

Post a Comment