പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സഹായം
|
|
സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക
വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി മണ്‍പാത്ര
നിര്‍മ്മാണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്കും,
കുറഞ്ഞത് പത്ത് ഒ.ബി.സി വിഭാഗ കുടുംബങ്ങളെങ്കിലും അംഗങ്ങളായുളളതും
പ്രവര്‍ത്തന പരിചയമുളളതുമായ ഗ്രൂപ്പുകള്‍ക്കും പിന്നാക്ക സമുദായ വികസന
വകുപ്പ് ധനസഹായം നല്‍കുന്നു. നിശ്ചിത മാതൃകയിലുളള അപേക്ഷ ഡയറക്ടര്‍
പിന്നാക്ക സമുദായ വികസന വകുപ്പ്, കനകനഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം -
695 003 വിലാസത്തില്‍ മാര്‍ച്ച് ഏഴിനകം ലഭ്യമാക്കണം. വ്യക്തികള്‍ക്കും
മറ്റ് വിവരങ്ങളുംwww.ksbcdc.com,
www.prd.kerala.gov.inവെബ്സൈറ്റുകളിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നാക്ക
സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് നേരിട്ടും, 0471-2727379
ടെലിഫോണ്‍ നമ്പരില്‍ നിന്നും ലഭ്യമാകും.
|
Monday, February 15, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment