Wednesday, October 22, 2014
Wednesday, October 15, 2014
Friday, October 10, 2014
Wyanadu 16 kory
ജില്ലയിലെ 16 ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി
റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ 16 ക്വാറികള്‍ക്ക് ജില്ലാഭരണകൂടം ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കി. വയനാട് ക്വാറി അസോസിയേഷന്‍ ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ. മുഖേന നല്‍കിയ നിവേദനത്തെ തുടര്‍ന്ന് സെപ്‌റ്റംബര്‍ 4 ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ക്വാറികള്‍ പ്രവര്‍ത്തിക്കാത്തത് സംബന്ധിച്ച് ജനപ്രതിനിധികള്‍ കഴിഞ്ഞ വികസന സമിതി യോഗത്തില്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്‌ടര്‍ ക്വാറികള്‍ക്ക് 2015 ഫെബ്രുവരി 9 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ നിലവില്‍ പ്രാബല്യത്തിലുള്ള ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ മാത്രമേ പാറ ഖനനം നടത്താന്‍ പാടുള്ളൂ. എ.ഡി.എം, ഡെപ്യൂട്ടി കളക്‌ടര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പഞ്ചായത്ത്, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡ്, പോലീസ്, ജിയോളജി വിഭാഗം, ജനപ്രതിനിധികള്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. പ്രദേശവാസികളുടെ ജീവനും സ്വത്തിനും അപകടമുണ്ടാവുന്ന തരത്തില്‍ ഖനനം പാടില്ല. ഇങ്ങനെ സംഭവിച്ചാല്‍ ക്വാറി ഉടമകള്‍ നഷ്‌ടപരിഹാരം നല്‍കണം. വില്ലേജ് ഓഫീസര്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് മാത്രമെ ഖനനം പാടുള്ളൂ. ക്വാറി ഉടമയുടെ പേര്, ലൈസന്‍സ് നമ്പര്‍, കാലാവധി തുടങ്ങിയ വിവരങ്ങള്‍ ക്വാറികളില്‍ പ്രദര്‍ശിപ്പിക്കണം. ഉല്‍പ്പന്നങ്ങളുടെ വില വിവരവും പ്രദര്‍ശിപ്പിക്കണം. വില നിയന്ത്രിക്കുന്നതിന് ജില്ലാ സമിതിക്ക് അധികാരമുണ്ടാവും. ഇടനിലക്കാരില്ലാതെ ക്വാറി ഉത്‌പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കണം. പാസ്സുകളില്‍ കൃത്രിമം കാണിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. പ്രകൃതിദത്ത നീരുറവകള്‍, ജലസ്രോതസ്സുകള്‍, പുരാതന ശിലാരൂപങ്ങള്‍ എന്നിവയുടെ നാശത്തിന് കാരണമാകുന്നവിധം ഖനനം പാടില്ല. ക്വാറികളില്‍ നിന്ന് നീക്കം ചെയ്യുന്ന പാറയുടെ അളവ് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. തൊഴില്‍ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. തൊഴിലാളികളുടെ രജിസ്‌ടര്‍ സൂക്ഷിക്കണം. ലൈസന്‍സ് മറ്റൊരു വ്യക്തിക്ക് കൈമാറാന്‍ പാടില്ല. നിലവില്‍ പൊട്ടിച്ച പാറ നീക്കം ചെയ്യുന്നതിനാണ് നിരാക്ഷേപ പത്രം നല്‍കിയിട്ടുള്ളത്. സ്‌ഫോടക വസ്‌തുക്കളുടെ ഉപയോഗം പാടില്ല. നിയമപ്രകാരം ആവശ്യമായ എല്ലാ ലൈസന്‍സുകളുമുള്ള ക്വാറികള്‍ക്കാണ് പ്രവര്‍ത്തനാനുമതി.
Wednesday, October 8, 2014
Sand Audit-kannor
കണ്ണൂര്‍ സാന്‍ഡ് ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം ലഭിക്കും
കണ്ണൂര്‍ ജില്ലയിലെ പുഴകളില്‍ സാന്‍ഡ് ഓഡിറ്റിംഗും തുടര്‍ നടപടികളും ആറ് മാസത്തിനുളളില്‍ പൂര്‍ത്തിയാക്കാനും അതുവരെ നിലവിലുളളപോലെ മണല്‍വാരലിന് അനുമതി നല്‍കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. വിമാനത്താവളത്തിലേക്കുളള റോഡുകളുടെ നിര്‍മ്മാണം, കണ്ണൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുളള നടപടികള്‍, ജില്ലയിലെ അംഗീകൃത കടവുകളില്‍ നിന്നുളള മണല്‍ ശേഖരണം എന്നീ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സെപ്തംബര്‍ 30 ന് ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.സി.ജോസഫ് കണ്ണൂര്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തുടര്‍ നടപടിയെന്ന നിലയിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്. യോഗത്തില്‍ മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു, വി.കെ.ഇബ്രാഹീം കുഞ്ഞ്, എം.എല്‍.എ. മാരായ സണ്ണി ജോസഫ്, കെ.കെ.നാരായണന്‍, കെ.എം.ഷാജി, ടിവി.രാജേഷ്, എ.പി.അബ്ദുളളകുട്ടി, പൊതുമരാമത്ത് സെകട്ടറി ടി.ഒ.സൂരജ്, വ്യവസായ സെക്രട്ടറി പി.എച്ച്.കുര്യന്‍, ജില്ലാ കളക്ടര്‍ പി.ബാലകിരണ്‍, സബ്കളക്ടര്‍ ഹരിത പി.കുമാര്‍, മരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി.കെ.സതീശന്‍, പരിസ്ഥിതി ആഘാത പഠന സമിതി ചെയര്‍മാന്‍ പ്രൊഫ. ജോയി, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരായ രോഷിണി ഖാലീദ്, കെ.ഭാസ്‌കരന്‍മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍ ടി.ഒ.മോഹനന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വിമാനത്താവളത്തിലേക്കുളള നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ് റോഡ് ഏറ്റെടുക്കുമ്പോള്‍ ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരമായി പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. കണ്ണൂരില്‍ നിന്നും വിമാനത്താവളത്തിലേക്ക് കൂടാളി, ചാലോട് വഴിയായും, അഞ്ചരക്കണ്ടി, ചക്കരക്കല്ല് വഴിയായും നിലവിലുളള റോഡുകള്‍ വീതി കൂട്ടിയും വളവുകള്‍ നിവര്‍ത്തിയും നവീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കും. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്തപ്പോള്‍ നല്‍കിയതുപോലെ ഉയര്‍ന്ന നഷ്ടപരിഹാര തുക റോഡ് ഏറ്റെടുക്കുമ്പോള്‍ ഭൂഉടമകള്‍ക്ക് നല്‍കുന്നതിനും ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെയും സഹകരണം ഉറപ്പാക്കുന്നതിനും യോഗം തീരുമാനിച്ചു. കണ്ണൂര്‍ ടൗണിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ കണ്ണൂരിനെ റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തികൊണ്ടുളള നിര്‍ദ്ദേശം രണ്ട് ആഴ്ചക്കുളളില്‍ ധനവകുപ്പിന് സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ടൗണിലേക്കുളള സമാന്തര റോഡുകള്‍ വീതികുട്ടി നവീകരിക്കുന്നതിന് 17.6 കോടി രൂപയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും ഫണ്ട് അനുവദിക്കുന്നതിന് ധാരണയില്‍ എത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ ഉണ്ടായിരുന്നതുപോലെ അംഗീകൃത കടവുകളില്‍ നിന്നും മണല്‍ശേഖരിക്കുന്നതിന് ആറ് മാസത്തേക്കുകൂടി താത്ക്കാലിക അനുമതി നല്‍കും. ഇതു സംബന്ധിച്ച പരിതസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിന് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെയും ഗ്രീന്‍ ട്രൈബ്യൂണലിനെയും സമീപിക്കാനും യോഗത്തില്‍ ധാരണയായി.