സാംസ്കാരിക ക്ഷേമനിധി അംഗത്വക്യാമ്പ് : ഉദ്ഘാടനം 21 -ന് സാംസ്കാരിക ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം നവംബര്‍ 21 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തീയറ്ററില്‍ വനം-ചലച്ചിത്രകാര്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും. www.cwb.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട അക്കാദമിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തി ക്ഷേമനിധി ബോര്‍ഡിന് അയയ്ക്കണം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ 200 രൂപയും മറ്റു സാംസ്കാരിക പ്രവര്‍ത്തകര്‍ 50 രൂപയുമാണ് ആദ്യ അംശദായമായി അടയ്ക്കേണ്ടത്. സെക്രട്ടറി, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ്, ചലച്ചിത്ര കലാഭവന്‍, വഴുതക്കാട്, തിരുവനന്തപുരം -14 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് പണമടയ്ക്കുന്നത് ക്ഷേമനിധിയുടെ അംഗത്വകാര്‍ഡും അക്കൌണ്ട് നമ്പറും ലഭിച്ച ശേഷം മതി. ആദ്യ അംശദായം അടച്ച് രജിസ്റര്‍ ചെയ്തവരുടെ അംഗത്വകാര്‍ഡ് ഡിസംബര്‍ 15 മുതല്‍ വിതരണം ചെയ്യും.
സാംസ്കാരിക ക്ഷേമനിധിയില്‍ അംഗത്വക്യാമ്പ് : ഉദ്ഘാടനം 21-ന്
സാംസ്കാരിക ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം നവംബര്‍ 21 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തീയറ്ററില്‍ വനം-ചലച്ചിത്രകാര്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ംംം.രംയ.സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട അക്കാദമിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തി ക്ഷേമനിധി ബോര്‍ഡിന് അയയ്ക്കണം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ 200 രൂപയും മറ്റു സാംസ്കാരിക പ്രവര്‍ത്തകര്‍ 50 രൂപയുമാണ് ആദ്യ അംശദായമായി അടയ്ക്കേണ്ടത്. സെക്രട്ടറി, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ്, ചലച്ചിത്ര കലാഭവന്‍, വഴുതക്കാട്, തിരുവനന്തപുരം -14 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് പണമടയ്ക്കുന്നത് ക്ഷേമനിധിയുടെ അംഗത്വകാര്‍ഡും അക്കൌണ്ട് നമ്പറും ലഭിച്ച ശേഷം മതി. ആദ്യ അംശദായം അടച്ച് രജിസ്റര്‍ ചെയ്തവരുടെ അംഗത്വകാര്‍ഡ് ഡിസംബര്‍ 15 മുതല്‍ വിതരണം ചെയ്യും.