അദ്ധ്യാപക ക്ഷേമനിധി സ്കോളര്‍ഷിപ്പ് | |
പ്രൊഫഷണല്‍ ഡിഗ്രി/ഡിപ്ളോമ കോഴ്സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പഠിക്കുന്ന, സ്കൂള്‍ അദ്ധ്യാപകരുടെ കുട്ടികള്‍ക്കുളള 2009-10, 2010-11 വര്‍ഷത്തേക്കുളള സാമ്പത്തിക സഹായത്തിന് ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ (എന്‍.എഫ്.റ്റി.ഡബ്ളൂ) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറവും വിവരങ്ങളും, അസിസ്റന്റ് സെക്രട്ടറി, ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, ജഗതി, തിരുവനന്തപുരം - 14 വിലാസത്തില്‍ ലഭിക്കും. 2009-10 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനുളള അപേക്ഷാ ഫാറവും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 10. 2010 - 11 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനുളള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. അപേക്ഷാഫാറം തപാലില്‍ വേണ്ടവര്‍ വിലാസമെഴുതി പത്തുരൂപ സ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. | |
Thursday, May 19, 2011
teachers
toddy
എല്‍.ഡി. ടൈപ്പിസ്റ് ഡെപ്യൂട്ടേഷന്‍ ഒഴിവ് | |
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തിലും തിരുവനന്തപുരം മേഖലാ ആഫീസിലും ഒഴിവുളള ഓരോ എല്‍.ഡി.ടൈപ്പിസ്റ് (5250-8391) (പഴയ നിരക്ക്) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയിക്കപ്പെടുന്നതിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാതൃവകുപ്പിന്റെ നിരാക്ഷേപ പത്രം സഹിതം ജൂണ്‍ 10 നകം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി.ബില്‍ഡിങ്സ്, ആര്യശാല, തിരുവനന്തപുരം-36 വിലാസത്തില്‍ ലഭിക്കണം. | |
Thursday, May 12, 2011
Ornaments welfare Board
|
ക്ഷേമനിധിബോര്‍ഡില്‍ ഡപ്യൂട്ടേഷന്‍ | |
ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം, കോഴിക്കോട് മേഖലാ ആഫിസുകളില്‍ ഒഴിവുളള മേഖലാ ജില്ലാ എക്സിക്യൂട്ടിവ് ആഫീസര്‍ (തിരുവനന്തപുരം, കോഴിക്കോട്) ഒന്ന് വീതം (10790 - 18000), ശിപായി (കോഴിക്കോട്), ഒന്ന് (4510 - 6230) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന ശമ്പള സ്കെയിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കെ.എസ്.ആര്‍. റൂള്‍ 144 പ്രകാരമുളള ഫോര്‍മാറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പു തലവന്‍ മുഖാന്തിരം മെയ് 30 നകം ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചെന്തിട്ട, തിരുവനന്തപുരം - 36 വിലാസത്തില്‍ ലഭിക്കണം. | |
Subscribe to:
Posts (Atom)