തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തും: മന്ത്രി ഷിബു ബേബിജോണ്‍ |
|
തൊഴില്‍മേഖലയിലെ സുരക്ഷാപ്രശ്നങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെ
കാണുന്നില്ലെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കൂടുതല്‍
നടപടികള്‍ സ്വികരിക്കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍
പറഞ്ഞു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് നല്‍കുന്ന സേഫ്റ്റി
അവാര്‍ഡുകള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ
സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ സംരക്ഷിച്ചുകൊണ്ട് പ്രവര്‍ത്തനമികവ്
പ്രകടമാക്കിയ വ്യവസായശാലകള്‍ക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കുമാണ്
സേഫ്റ്റി അവാര്‍ഡുകള്‍ സമ്മാനിച്ചത്. നിര്‍മ്മാണമേഖലയില്‍
സുരക്ഷാക്രമീകരണത്തെക്കുറിച്ചുളള ധാരണ വളരെ കുറവായിരുന്നെന്നും
സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം ഈ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി
പറഞ്ഞു. പാളയം ബിഷപ്പ് പെരേര ഹാളില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍
എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് ജോയിന്റ്
ഡയറക്ടര്‍ (മെഡിക്കല്‍) ഡോ. പി. ശിവശങ്കരപിളള സുരക്ഷിതത്വ പ്രതിഞ്ജ
ചൊല്ലിക്കൊടുത്തു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ്
ടെക്നോളജിയിലെ പ്രൊഫ. ഡോ. കെ.പി.എസ്. നായര്‍, ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ്
വകുപ്പ് ഡയറക്ടര്‍ കെ. ശശി, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ബി. ഉമ്മര്‍
തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
|
Thursday, March 14, 2013
Subscribe to:
Post Comments (Atom)
No comments:
Post a Comment