ട്രേഡ്
യൂണിയനുകളുടെ റഫറണ്ടം
ജില്ലാ
തലത്തിലോ, മേഖലാതലത്തിലോ
(കൊല്ലം, എറണാകുളം,
കോഴിക്കോട്)
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളിലെ യൂണിയനുകളുടെ
റഫറണ്ടം നടത്തുന്നതിനുള്ള
അപേക്ഷ അതത് മേഖലകളിലെ റീജിയണല്‍
ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍ക്ക്
സമര്‍പ്പിക്കണം. തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട,
ആലപ്പുഴ ജില്ലകളിലെ
അപേക്ഷ കൊല്ലം മേഖലാ ഓഫീസിലും,
ഇടുക്കി, കോട്ടയം,
എറണാകുളം, തൃശ്ശൂര്‍,
പാലക്കാട് ജില്ലകളിലെ
അപേക്ഷകള്‍ എറണാകുളം മേഖലാ
ആഫീസിലും, കോഴിക്കോട്,
കണ്ണൂര്‍, വയനാട്,
കാസര്‍ഗോഡ്, മലപ്പുറം
ജില്ലകളിലെ അപേക്ഷ കോഴിക്കോട്
മേഖല ആഫീസിലുമാണ് നല്‍കേണ്ടതെന്ന്
ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
No comments:
Post a Comment