Wednesday, February 15, 2012
head load act
സബ് ഇന്‍സ്പെക്ടറുടെ പക്കല്‍ നിന്നും നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ താല്‍ക്കാലികമായി ജോലിയില്‍ നിന്നും പുറത്താക്കി. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്‍കാന്‍ തയ്യാറായ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ തൊഴില്‍ വകുപ്പ് ഡി.ജി.പി.ക്ക് പരാതിയും നല്‍കി. എറണാകുളം നഗരത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഏറണാകുളം പള്ളുരുത്തി കസബ പോലീസ് സ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ രാജേഷിന്റെ വീടുനിര്‍മ്മാണ സൈറ്റിലാണ് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. വീടുനിര്‍മ്മാണത്തിന് ആവശ്യമായ മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് നോക്കുകൂലി തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ നോക്കുകൂലി നല്‍കി മണല്‍ നിര്‍മ്മാണ സൈറ്റില്‍ ഇറക്കുകയാണ് എസ്.ഐ. രാജേഷ് ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദ്ദേശ പ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രശ്നത്തില്‍ ഇടപെടുകയും എസ്.ഐ. രാജേഷിന്റെ പക്കല്‍ നിന്നും തൊഴിലാളികള്‍ വാങ്ങിയ അമിതകൂലി രാജേഷിന് തിരിച്ചേല്‍പ്പിക്കുയും ചെയ്തു. മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ലോഡുകളില്‍ നിന്നും ആയിരത്തി അഞ്ചൂറിലധികം രൂപയാണ് തൊഴിലാളികള്‍ കൈപ്പറ്റിയത്. എന്നാല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുപ്രകാരം എഴുന്നൂറ് രൂപ മാത്രമാണ് ഈ മണല്‍ ഇറക്കാനുള്ള ചിലവ്. ഇത് കഴിച്ച് ബാക്കി വാങ്ങിയ തുക തൊഴിലാളികള്‍ രാജേഷിനെ തിരിച്ചേല്‍പ്പിച്ചു. അമിതമായിവാങ്ങിയ കൂലി തിരിച്ചേല്‍പ്പിച്ചതിനോടൊപ്പം ഈ നടപടികള്‍ ചെയ്ത തൊഴിലാളി ക്ഷേമിനിധി ബോര്‍ഡ് എറണാകുളം കമ്മിറ്റിയുടെ കീഴിലെ 42-ാം പൂളിലെ വി.എം. ആന്റണി റോബര്‍ട്ട്, കെ.പി. ഷൈജന്‍ എന്നീ തൊഴിലാളികളെ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിച്ച എറണാകുളം നഗരത്തില്‍ ഒരു അമിതകൂലി ഈടാക്കുന്ന സംഭവം ഉണ്ടായാല്‍ സത്വരമായി ഇടപെടാനുള്ള സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങള്‍ ഒന്നുംതന്നെ ഉപയോഗിക്കാതെ തൊഴിലാളികള്‍ക്ക് അമിതകൂലി നല്‍കാനും നോക്കുകൂലി നല്‍കാനും ഒരു സബ് ഇന്‍സ്പെക്ടര്‍ തന്നെ തയ്യാറായതില്‍ തൊഴില്‍ വകുപ്പ് ഡി.ജി.പി.യ്ക്ക് പരാതി നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരത്തിലുള്ള ദുഷ്പ്രവണതകള്‍ തടയാന്‍ ശ്രമിക്കുന്നതിന് പകരം അമിതകൂലിക്കും നോക്കുകൂലിക്കും ആക്കം കൂട്ടുന്ന തരത്തിലുള്ള നടപടിയാണ് സബ് ഇന്‍സ്പെക്ടര്‍ രാജേഷിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ഡി.ജി.പി.ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാപാരേതര മേഖലയിലും ഗാര്‍ഹിക മേഖലയിലും നോക്കുകൂലി സമ്പ്രദായം ഇല്ലാതാക്കാന്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വീട്ടുനിര്‍മ്മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടേയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണ്ണയിച്ചുകഴിഞ്ഞു. തിരുവനന്തപുരം, എറണാകുളം ജില്ലകളെ നോക്കുകൂലി വിമുക്തമേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും ഈ ജില്ലകളില്‍ ചില പ്രദേശങ്ങളില്‍ തൊഴിലാളികള്‍ അമിതകൂലിയും നോക്കുകൂലിയും ആവശ്യപ്പെടുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. നോക്കുകൂലിയോ, അമിതകൂലിയോ വാങ്ങുന്നതിനെതിരെ തൊഴില്‍ വകുപ്പിനും, ക്രമസമാധാനപ്രശ്നം ഉണ്ടാകുന്ന തരത്തില്‍ പ്രകോപനമുണ്ടായാല്‍ പോലീസിലും പരാതിപ്പെടാന്‍ ജനങ്ങള്‍ തയ്യാറാകണം. പൊതുജനങ്ങളുടെ ശക്തമായ പിന്‍തുണയും പ്രതികരണവും ഉണ്ടെങ്കില്‍ മാത്രമെ പൂര്‍ണ്ണതോതില്‍ നോക്കൂകൂലി വിമുക്ത ജില്ലകളെന്ന സര്‍ക്കാരിന്റെ മുദ്രാവാക്യം സമ്പൂര്‍ണ്ണമാക്കാന്‍ കഴിയൂ എന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. 155-300 (3) എന്ന തൊഴില്‍ വകുപ്പിന്റെ ഹെല്‍പ്-ലൈനും, തൊഴില്‍ വകുപ്പ് മന്ത്രിക്ക് പ്രത്യേകമായിട്ടുള്ള ഹെല്‍പ്-ലൈനും ഇത്തരം പരാതികള്‍ ഉന്നയിക്കാനുള്ള വേദിയായി ജനങ്ങള്‍ മാറ്റിയെടുക്കണം. തൊഴില്‍ വകുപ്പിന്റെ വെബ്-സൈറ്റില്‍ കയറ്റിറക്കുകൂലി സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാണ്. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ സന്നദ്ധമാകണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടു.
Wednesday, November 16, 2011
രജിസ്ട്രേഷന്‍കാര്‍ഡ് വിതരണം 24ന്
| |
കേരള പീടിക തൊഴിലാളി ക്ഷേമനിധിയില്‍ പുതിയതായി അംഗത്വം നേടിയ കുന്നംകുളം മേഖലയിലെ സ്ഥാപനങ്ങള്‍ക്കുളള രജിസ്ട്രേഷന്‍ കാര്‍ഡും തൊഴിലാളികള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡും കുന്നംകുളം അസി.ലേബര്‍ ഓഫീസില്‍ 24ന് (വ്യാഴം) വിതരണം ചെയ്യുന്നതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അറിയിപ്പ് ലഭിച്ച തൊഴിലുടമകള്‍ അന്നേ ദിവസം കാര്‍ഡ് കൈപ്പറ്റണം. അംശാദായം അടക്കാന്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയ തൊഴിലുടമകള്‍ പിഴപലിശ സഹിതം കുടിശ്ശിക തീര്‍ക്കണം വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നടപടിയെടുക്കും. വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ 24ന് സ്വീകരിക്കും.
Thursday, November 10, 2011
kaithari Award
കൈത്തറി തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ്
കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ 2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വര്‍ണപതക്കത്തിനും ഓരോ ജില്ലയിലും ഉന്നതവിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കന്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ജൂണ്‍ 20 ന് മുമ്പ് സമര്‍പ്പിക്കണം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലുള്ളവര്‍ കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ജില്ലക്കാര്‍ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലക്കാര്‍ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കും, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ജില്ലക്കാര്‍ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറം ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളിലും കണ്ണൂര്‍ ഹെഡ്ഡാഫീസിലും ലഭിക്കും. തപാലില്‍ ആവശ്യമുള്ളവര്‍ അഞ്ച് രൂപ സ്റാമ്പ് പതിച്ച സ്വന്തം വിലാസമെഴുതിയ കവര്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, കണ്ണൂര്‍ - 670 001 വിലാസത്തില്‍ ലഭിക്കണം.
ലാപ്ടോപ്പിന് അപേക്ഷിക്കാം
| |
cultural welfare fund membership
സാംസ്കാരിക ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം നവംബര്‍ 21 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തീയറ്ററില്‍ വനം-ചലച്ചിത്രകാര്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിര്‍വ്വഹിക്കും. www.cwb.kerala.gov.in വെബ്സൈറ്റില്‍ അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട അക്കാദമിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തി ക്ഷേമനിധി ബോര്‍ഡിന് അയയ്ക്കണം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ 200 രൂപയും മറ്റു സാംസ്കാരിക പ്രവര്‍ത്തകര്‍ 50 രൂപയുമാണ് ആദ്യ അംശദായമായി അടയ്ക്കേണ്ടത്. സെക്രട്ടറി, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ്, ചലച്ചിത്ര കലാഭവന്‍, വഴുതക്കാട്, തിരുവനന്തപുരം -14 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് പണമടയ്ക്കുന്നത് ക്ഷേമനിധിയുടെ അംഗത്വകാര്‍ഡും അക്കൌണ്ട് നമ്പറും ലഭിച്ച ശേഷം മതി. ആദ്യ അംശദായം അടച്ച് രജിസ്റര്‍ ചെയ്തവരുടെ അംഗത്വകാര്‍ഡ് ഡിസംബര്‍ 15 മുതല്‍ വിതരണം ചെയ്യും.
സാംസ്കാരിക ക്ഷേമനിധിയില്‍ അംഗത്വക്യാമ്പ് : ഉദ്ഘാടനം 21-ന്
സാംസ്കാരിക ക്ഷേമനിധിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം നവംബര്‍ 21 ന് രാവിലെ 10.30 ന് തൃശ്ശൂര്‍ കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തീയറ്ററില്‍ വനം-ചലച്ചിത്രകാര്യ മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ംംം.രംയ.സലൃമഹമ.ഴ്ീ.ശി വെബ്സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട അക്കാദമിയോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തി ക്ഷേമനിധി ബോര്‍ഡിന് അയയ്ക്കണം. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ 200 രൂപയും മറ്റു സാംസ്കാരിക പ്രവര്‍ത്തകര്‍ 50 രൂപയുമാണ് ആദ്യ അംശദായമായി അടയ്ക്കേണ്ടത്. സെക്രട്ടറി, സാംസ്കാരിക ക്ഷേമനിധി ബോര്‍ഡ്, ചലച്ചിത്ര കലാഭവന്‍, വഴുതക്കാട്, തിരുവനന്തപുരം -14 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് പണമടയ്ക്കുന്നത് ക്ഷേമനിധിയുടെ അംഗത്വകാര്‍ഡും അക്കൌണ്ട് നമ്പറും ലഭിച്ച ശേഷം മതി. ആദ്യ അംശദായം അടച്ച് രജിസ്റര്‍ ചെയ്തവരുടെ അംഗത്വകാര്‍ഡ് ഡിസംബര്‍ 15 മുതല്‍ വിതരണം ചെയ്യും.
Sunday, October 16, 2011
ടെല്‍ക്കില്‍ റഫറണ്ടം
വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ഡപ്യൂട്ടേഷന്‍
ടെല്‍ക്കില്‍ റഫറണ്ടം
| |
Monday, August 22, 2011
വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ഡപ്യൂട്ടേഷന്‍
| |
Tuesday, June 28, 2011
Workers Welfare Board : Cash Award
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : ക്യാഷ് അവാര്‍ഡ്
| |
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2011-12 സാമ്പത്തിക വര്‍ഷം എസ്.എസ്.എല്‍.സി. ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2010-11 അദ്ധ്യയന വര്‍ഷം നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. ഓരോ ജില്ലയിലും യഥാക്രമം 3 വിദ്യാര്‍ത്ഥികള്‍ക്കും 3 വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് ക്വ്യാഷ് അവാര്‍ഡ് അനുവദിക്കുന്നത്. ഈ ക്യാഷ് അവാര്‍ഡിന്റെ 4 എണ്ണം 500/- രൂപയുടേയും 2 എണ്ണം 300/- രൂപയുടേയുമാണ്. 500/-രൂപ ക്യാഷ് അവാര്‍ഡുകളില്‍ 2 എണ്ണം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കാണ് നല്‍കുന്നത്. ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള ഫോറം ബന്ധപ്പെട്ട ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്നും നേരിട്ടു ലഭിക്കും. തപാല്‍ മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ 5/- രൂപയുടെ സ്റാമ്പ് പതിച്ച് മേല്‍വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം അപേക്ഷിച്ചാല്‍ അയച്ചുതരും. പൂരിപ്പിച്ച അപേക്ഷകള്‍ പദ്ധതിയിലെ അംഗം ജോലിചെയ്യുന്ന ജില്ലകളിലെ ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ ജൂലൈ 3-ന് മുമ്പ് ലഭിക്കണം. ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളുടെ മേല്‍ വിലാസം ഇനി പറയുന്നു. തിരുവനന്തപുരം :റ്റി.സി. 28/2857 (1),ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ബില്‍ഡിംഗ്,തോപ്പില്‍ ലൈനിന് എതിര്‍വശം, കുന്നുംപുറം റോഡ്,വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം - 695 035. കൊല്ലം : ക്യു.എം.സി . 16/765,കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം : ക്യു.എം.സി. 16/765, കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം, പത്തനംതിട്ട/ആലപ്പുഴ ; റ്റി.വി.തോമസ് മെമ്മോറിയല്‍ട്രസ്റ് ബില്‍ഡിംഗ്, 1-ാം നില, പവര്‍ ഹൌസ് ജംഗ്ഷന്‍,ആലപ്പുഴ - 7.ഇടുക്കി : ഹോളീഡേ ഹോം ഫോര്‍ വര്‍ക്കേഴ്സ്, കുമിളി.പി.ഒ. ഇടുക്കി. കോട്ടയം : തിരുനക്കര, ആസാദ് ലൈന്‍, കോട്ടയം-1. എറണാകുളം: ലക്കിസ്റാര്‍ ബില്‍ഡിംഗ്, മാര്‍ക്കറ്റ് റോഡ്, നിയര്‍ സരിത തിയേറ്റര്‍, എറണാകുളം കോളേജ്.പി.ഒ, കൊച്ചി. തൃശ്ശൂര്‍ : മാര്‍സ് കോംപ്ളക്സ്, പൂന്തോള്‍ റോഡ്, പൂന്തോള്‍.പി.ഒ, തൃശ്ശൂര്‍. പാലക്കാട്/മലപ്പുറം : സിനിമംഗളം, 17/653 (3), ഫയര്‍ സ്റേഷന്‍ റോഡ്, പാലക്കാട്. കോഴിക്കോട്/വയനാട് :സിനിമംഗളം, കെ.എം.ഒ.ബില്‍ഡിംഗ്, സിവില്‍ സ്റേഷന് സമീപം, കോഴിക്കോട് - 11. കണ്ണൂര്‍/കാസര്‍ഗോഡ് : അശോകാ ബില്‍ഡിംഗ്, മൂന്നാം നില, താളിക്കാവ് റോഡ്, കണ്ണൂര്‍ -1. പി.എന്‍.എക്സ്.2908/11
Subscribe to:
Posts (Atom)


