Sunday, October 16, 2011

ടെല്‍ക്കില്‍ റഫറണ്ടം

വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ഡപ്യൂട്ടേഷന്‍
                      കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം ഡിവിഷണല്‍ ഓഫീസിലെ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ 18740 - 33680 (പുതിയത്) ശമ്പള സ്കെയിലില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന് സമാനശമ്പള സ്കെയിലിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വകുപ്പ് തലവനില്‍നിന്നുള്ള സമ്മതപത്രം സര്‍വ്വീസ് റൂള്‍ 144 പ്രകാരം സ്റേറ്റ്മെന്റ് എന്നിവയുടെ രണ്ട പകര്‍പ്പുകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍.പാര്‍ക്ക്, പൂന്തോള്‍ പി.ഒ., തൃശ്ശൂര്‍ - 680 004 വിലാസത്തില്‍ അപേക്ഷിക്കണം

ടെല്‍ക്കില്‍ റഫറണ്ടം
കേരള ട്രേഡ് യൂണിയന്‍ റെക്കഗ്നിഷന്‍ നിയമം, 2010 പ്രകാരം ടെല്‍ക്ക് എംപ്ളോയീസ് യൂണിയന്‍, (സി.ഐ.റ്റി.യു), ടെല്‍ക്ക് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) എന്നീ യൂണിയനുകള്‍ എറണാകുളത്തുള്ള ടെല്‍ക്ക് സ്ഥാപനത്തില്‍ റഫറണ്ടം നടത്താന്‍ ആവശ്യപ്പെട്ട് അപേക്ഷിച്ചിട്ടുണ്ട്. ഇവിടെ മറ്റേതെങ്കിലും രജിസ്ട്രേഡ് ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം നിശ്ചിത ഫാറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സമയപരിധിക്കുള്ളില്‍ അപേക്ഷകളൊന്നും ലഭിച്ചില്ലായെങ്കില്‍ മറ്റ് ട്രേഡ് യുണിയനുകള്‍ക്ക് റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലായെന്ന നിഗമനത്തില്‍ കമ്പനിയില്‍ റഫറണ്ടം നടത്തുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.

Monday, August 22, 2011

വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ഡപ്യൂട്ടേഷന്‍
                      കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം ഡിവിഷണല്‍ ഓഫീസിലെ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ 18740 - 33680 (പുതിയത്) ശമ്പള സ്കെയിലില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന് സമാനശമ്പള സ്കെയിലിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വകുപ്പ് തലവനില്‍നിന്നുള്ള സമ്മതപത്രം സര്‍വ്വീസ് റൂള്‍ 144 പ്രകാരം സ്റേറ്റ്മെന്റ് എന്നിവയുടെ രണ്ട പകര്‍പ്പുകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍.പാര്‍ക്ക്, പൂന്തോള്‍ പി.ഒ., തൃശ്ശൂര്‍ - 680 004 വിലാസത്തില്‍ അപേക്ഷിക്കണം

Tuesday, June 28, 2011

Workers Welfare Board : Cash Award

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : ക്യാഷ് അവാര്‍ഡ്
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2011-12 സാമ്പത്തിക വര്‍ഷം എസ്.എസ്.എല്‍.സി. ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2010-11 അദ്ധ്യയന വര്‍ഷം നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. ഓരോ ജില്ലയിലും യഥാക്രമം 3 വിദ്യാര്‍ത്ഥികള്‍ക്കും 3 വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് ക്വ്യാഷ് അവാര്‍ഡ് അനുവദിക്കുന്നത്. ഈ ക്യാഷ് അവാര്‍ഡിന്റെ 4 എണ്ണം 500/- രൂപയുടേയും 2 എണ്ണം 300/- രൂപയുടേയുമാണ്. 500/-രൂപ ക്യാഷ് അവാര്‍ഡുകളില്‍ 2 എണ്ണം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കാണ് നല്‍കുന്നത്. ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള ഫോറം ബന്ധപ്പെട്ട ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്നും നേരിട്ടു ലഭിക്കും. തപാല്‍ മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ 5/- രൂപയുടെ സ്റാമ്പ് പതിച്ച് മേല്‍വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം അപേക്ഷിച്ചാല്‍ അയച്ചുതരും. പൂരിപ്പിച്ച അപേക്ഷകള്‍ പദ്ധതിയിലെ അംഗം ജോലിചെയ്യുന്ന ജില്ലകളിലെ ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ ജൂലൈ 3-ന് മുമ്പ് ലഭിക്കണം. ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളുടെ മേല്‍ വിലാസം ഇനി പറയുന്നു. തിരുവനന്തപുരം :റ്റി.സി. 28/2857 (1),ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ബില്‍ഡിംഗ്,തോപ്പില്‍ ലൈനിന് എതിര്‍വശം, കുന്നുംപുറം റോഡ്,വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം - 695 035. കൊല്ലം : ക്യു.എം.സി . 16/765,കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം : ക്യു.എം.സി. 16/765, കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം, പത്തനംതിട്ട/ആലപ്പുഴ ; റ്റി.വി.തോമസ് മെമ്മോറിയല്‍ട്രസ്റ് ബില്‍ഡിംഗ്, 1-ാം നില, പവര്‍ ഹൌസ് ജംഗ്ഷന്‍,ആലപ്പുഴ - 7.ഇടുക്കി : ഹോളീഡേ ഹോം ഫോര്‍ വര്‍ക്കേഴ്സ്, കുമിളി.പി.ഒ. ഇടുക്കി. കോട്ടയം : തിരുനക്കര, ആസാദ് ലൈന്‍, കോട്ടയം-1. എറണാകുളം: ലക്കിസ്റാര്‍ ബില്‍ഡിംഗ്, മാര്‍ക്കറ്റ് റോഡ്, നിയര്‍ സരിത തിയേറ്റര്‍, എറണാകുളം കോളേജ്.പി.ഒ, കൊച്ചി. തൃശ്ശൂര്‍ : മാര്‍സ് കോംപ്ളക്സ്, പൂന്തോള്‍ റോഡ്, പൂന്തോള്‍.പി.ഒ, തൃശ്ശൂര്‍. പാലക്കാട്/മലപ്പുറം : സിനിമംഗളം, 17/653 (3), ഫയര്‍ സ്റേഷന്‍ റോഡ്, പാലക്കാട്. കോഴിക്കോട്/വയനാട് :സിനിമംഗളം, കെ.എം.ഒ.ബില്‍ഡിംഗ്, സിവില്‍ സ്റേഷന് സമീപം, കോഴിക്കോട് - 11. കണ്ണൂര്‍/കാസര്‍ഗോഡ് : അശോകാ ബില്‍ഡിംഗ്, മൂന്നാം നില, താളിക്കാവ് റോഡ്, കണ്ണൂര്‍ -1. പി.എന്‍.എക്സ്.2908/11

Thursday, May 19, 2011

teachers



അദ്ധ്യാപക ക്ഷേമനിധി സ്കോളര്‍ഷിപ്പ്
പ്രൊഫഷണല്‍ ഡിഗ്രി/ഡിപ്ളോമ കോഴ്സുകള്‍ക്കും, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പഠിക്കുന്ന, സ്കൂള്‍ അദ്ധ്യാപകരുടെ കുട്ടികള്‍ക്കുളള 2009-10, 2010-11 വര്‍ഷത്തേക്കുളള സാമ്പത്തിക സഹായത്തിന് ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍ (എന്‍.എഫ്.റ്റി.ഡബ്ളൂ) അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറവും വിവരങ്ങളും, അസിസ്റന്റ് സെക്രട്ടറി, ദേശീയ അദ്ധ്യാപക ക്ഷേമ ഫൌണ്ടേഷന്‍, വിദ്യാഭ്യാസ ഡയറക്ടറാഫീസ്, ജഗതി, തിരുവനന്തപുരം - 14 വിലാസത്തില്‍ ലഭിക്കും. 2009-10 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനുളള അപേക്ഷാ ഫാറവും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 10. 2010 - 11 വര്‍ഷത്തെ സാമ്പത്തിക സഹായത്തിനുളള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. അപേക്ഷാഫാറം തപാലില്‍ വേണ്ടവര്‍ വിലാസമെഴുതി പത്തുരൂപ സ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. 

toddy



എല്‍.ഡി. ടൈപ്പിസ്റ് ഡെപ്യൂട്ടേഷന്‍ ഒഴിവ്
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയത്തിലും തിരുവനന്തപുരം മേഖലാ ആഫീസിലും ഒഴിവുളള ഓരോ എല്‍.ഡി.ടൈപ്പിസ്റ് (5250-8391) (പഴയ നിരക്ക്) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയിക്കപ്പെടുന്നതിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാതൃവകുപ്പിന്റെ നിരാക്ഷേപ പത്രം സഹിതം ജൂണ്‍ 10 നകം ചീഫ് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ.സി.പി.ബില്‍ഡിങ്സ്, ആര്യശാല, തിരുവനന്തപുരം-36 വിലാസത്തില്‍ ലഭിക്കണം.

Thursday, May 12, 2011

Ornaments welfare Board




ക്ഷേമനിധിബോര്‍ഡില്‍ ഡപ്യൂട്ടേഷന്‍
ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം, കോഴിക്കോട് മേഖലാ ആഫിസുകളില്‍ ഒഴിവുളള മേഖലാ ജില്ലാ എക്സിക്യൂട്ടിവ് ആഫീസര്‍ (തിരുവനന്തപുരം, കോഴിക്കോട്) ഒന്ന് വീതം (10790 - 18000), ശിപായി (കോഴിക്കോട്), ഒന്ന് (4510 - 6230) തസ്തികകളിലേക്ക് ഡപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന ശമ്പള സ്കെയിലുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ കെ.എസ്.ആര്‍. റൂള്‍ 144 പ്രകാരമുളള ഫോര്‍മാറ്റ് സഹിതം ബന്ധപ്പെട്ട വകുപ്പു തലവന്‍ മുഖാന്തിരം മെയ് 30 നകം ചീഫ് എക്സിക്യൂട്ടീവ് ആഫീസര്‍, കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ചെന്തിട്ട, തിരുവനന്തപുരം - 36 വിലാസത്തില്‍ ലഭിക്കണം.