Sunday, October 16, 2011

ടെല്‍ക്കില്‍ റഫറണ്ടം

വെല്‍ഫയര്‍ ഫണ്ട് ഓഫീസര്‍ ഡപ്യൂട്ടേഷന്‍
                      കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എറണാകുളം ഡിവിഷണല്‍ ഓഫീസിലെ വെല്‍ഫയര്‍ ഫണ്ട് ഓഫീസറുടെ 18740 - 33680 (പുതിയത്) ശമ്പള സ്കെയിലില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന് സമാനശമ്പള സ്കെയിലിലുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം വകുപ്പ് തലവനില്‍നിന്നുള്ള സമ്മതപത്രം സര്‍വ്വീസ് റൂള്‍ 144 പ്രകാരം സ്റേറ്റ്മെന്റ് എന്നിവയുടെ രണ്ട പകര്‍പ്പുകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ്, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, എസ്.എന്‍.പാര്‍ക്ക്, പൂന്തോള്‍ പി.ഒ., തൃശ്ശൂര്‍ - 680 004 വിലാസത്തില്‍ അപേക്ഷിക്കണം

ടെല്‍ക്കില്‍ റഫറണ്ടം
കേരള ട്രേഡ് യൂണിയന്‍ റെക്കഗ്നിഷന്‍ നിയമം, 2010 പ്രകാരം ടെല്‍ക്ക് എംപ്ളോയീസ് യൂണിയന്‍, (സി.ഐ.റ്റി.യു), ടെല്‍ക്ക് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി.) എന്നീ യൂണിയനുകള്‍ എറണാകുളത്തുള്ള ടെല്‍ക്ക് സ്ഥാപനത്തില്‍ റഫറണ്ടം നടത്താന്‍ ആവശ്യപ്പെട്ട് അപേക്ഷിച്ചിട്ടുണ്ട്. ഇവിടെ മറ്റേതെങ്കിലും രജിസ്ട്രേഡ് ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം നിശ്ചിത ഫാറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. സമയപരിധിക്കുള്ളില്‍ അപേക്ഷകളൊന്നും ലഭിച്ചില്ലായെങ്കില്‍ മറ്റ് ട്രേഡ് യുണിയനുകള്‍ക്ക് റഫറണ്ടത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലായെന്ന നിഗമനത്തില്‍ കമ്പനിയില്‍ റഫറണ്ടം നടത്തുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കും.