Tuesday, June 28, 2011

Workers Welfare Board : Cash Award

തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് : ക്യാഷ് അവാര്‍ഡ്
തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2011-12 സാമ്പത്തിക വര്‍ഷം എസ്.എസ്.എല്‍.സി. ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2010-11 അദ്ധ്യയന വര്‍ഷം നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. ഓരോ ജില്ലയിലും യഥാക്രമം 3 വിദ്യാര്‍ത്ഥികള്‍ക്കും 3 വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് ക്വ്യാഷ് അവാര്‍ഡ് അനുവദിക്കുന്നത്. ഈ ക്യാഷ് അവാര്‍ഡിന്റെ 4 എണ്ണം 500/- രൂപയുടേയും 2 എണ്ണം 300/- രൂപയുടേയുമാണ്. 500/-രൂപ ക്യാഷ് അവാര്‍ഡുകളില്‍ 2 എണ്ണം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കാണ് നല്‍കുന്നത്. ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള ഫോറം ബന്ധപ്പെട്ട ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ ജില്ലാ കാര്യാലയങ്ങളില്‍ നിന്നും നേരിട്ടു ലഭിക്കും. തപാല്‍ മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ 5/- രൂപയുടെ സ്റാമ്പ് പതിച്ച് മേല്‍വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം അപേക്ഷിച്ചാല്‍ അയച്ചുതരും. പൂരിപ്പിച്ച അപേക്ഷകള്‍ പദ്ധതിയിലെ അംഗം ജോലിചെയ്യുന്ന ജില്ലകളിലെ ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ ജൂലൈ 3-ന് മുമ്പ് ലഭിക്കണം. ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളുടെ മേല്‍ വിലാസം ഇനി പറയുന്നു. തിരുവനന്തപുരം :റ്റി.സി. 28/2857 (1),ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് ബില്‍ഡിംഗ്,തോപ്പില്‍ ലൈനിന് എതിര്‍വശം, കുന്നുംപുറം റോഡ്,വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം - 695 035. കൊല്ലം : ക്യു.എം.സി . 16/765,കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം : ക്യു.എം.സി. 16/765, കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക് ഓഫീസിന് സമീപം, കൊല്ലം, പത്തനംതിട്ട/ആലപ്പുഴ ; റ്റി.വി.തോമസ് മെമ്മോറിയല്‍ട്രസ്റ് ബില്‍ഡിംഗ്, 1-ാം നില, പവര്‍ ഹൌസ് ജംഗ്ഷന്‍,ആലപ്പുഴ - 7.ഇടുക്കി : ഹോളീഡേ ഹോം ഫോര്‍ വര്‍ക്കേഴ്സ്, കുമിളി.പി.ഒ. ഇടുക്കി. കോട്ടയം : തിരുനക്കര, ആസാദ് ലൈന്‍, കോട്ടയം-1. എറണാകുളം: ലക്കിസ്റാര്‍ ബില്‍ഡിംഗ്, മാര്‍ക്കറ്റ് റോഡ്, നിയര്‍ സരിത തിയേറ്റര്‍, എറണാകുളം കോളേജ്.പി.ഒ, കൊച്ചി. തൃശ്ശൂര്‍ : മാര്‍സ് കോംപ്ളക്സ്, പൂന്തോള്‍ റോഡ്, പൂന്തോള്‍.പി.ഒ, തൃശ്ശൂര്‍. പാലക്കാട്/മലപ്പുറം : സിനിമംഗളം, 17/653 (3), ഫയര്‍ സ്റേഷന്‍ റോഡ്, പാലക്കാട്. കോഴിക്കോട്/വയനാട് :സിനിമംഗളം, കെ.എം.ഒ.ബില്‍ഡിംഗ്, സിവില്‍ സ്റേഷന് സമീപം, കോഴിക്കോട് - 11. കണ്ണൂര്‍/കാസര്‍ഗോഡ് : അശോകാ ബില്‍ഡിംഗ്, മൂന്നാം നില, താളിക്കാവ് റോഡ്, കണ്ണൂര്‍ -1. പി.എന്‍.എക്സ്.2908/11